Tuesday 18 June 2019 02:36 PM IST : By സ്വന്തം ലേഖകൻ

യൊഹാനെ വാരിപ്പുണർന്ന് സൽമാൻ! സ്പെഷ്യൽ പിറന്നാൾ ആശംസ ആഘോഷമാക്കി ആരാധകർ: വിഡിയോ

salman

അനുജൻ സൊഹൈൽ ഖാന്റെ മകൻ യൊഹാന് സ്പെഷ്യൽ പിറന്നാൾ ആശംസ നേർന്ന് സൽമാൻ ഖാൻ. സൽമാനും യൊഹാനുമൊത്തുള്ള ഈ മനോഹര നിമിഷത്തിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

യൊഹാന്റെ എട്ടാം പിറന്നാളാഘോഷമാണ് സൽമാൻ ചെറിയൊരു കുസൃതിയിലൂടെ അവിസ്മരണീയമാക്കിയത്. അച്ഛൻ സൊഹൈൽ ഖാന്‍ ബീൻ ബാഗിന് മുകളിൽ ചാടി വീഴുമ്പോൾ ബാഗിൽ ഇരിക്കുകയായിരുന്ന യൊഹാന്‍ പറന്ന് സൽമാന്റെ കൈകളിലേക്കു വരുന്നതാണ് വിഡിയോ.

സ്നേഹവും വാത്സല്യവും കരുതലും ചേർത്ത് സൽമാൻ യൊഹാനെ വാരിപ്പുണരുന്നു.

ഈ മനോഹരമായ വിഡിയോ സൽമാൻ ഖാൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചത്.