Wednesday 29 January 2020 10:18 AM IST : By സ്വന്തം ലേഖകൻ

ആരാധകന്റെ സെൽഫി ഭ്രമം അതിരുകടന്നു; സൽമാൻ പ്രതികരിച്ചത് ഇങ്ങനെ: വിഡിയോ

salman-khan

ആരാധകന്റെ സെൽഫി ഭ്രമം അതിരു കടന്നപ്പോള്‍ ഫോൺ പിടിച്ചു വാങ്ങി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

സല്‍മാന്‍ ഗോവ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. താരത്തിനൊപ്പം നടന്ന് കഷ്ടപ്പെട്ട് സെല്‍ഫിയെടുക്കുകയാണ് ആരാധകന്‍. തനിക്ക് പിന്നില്‍ നടക്കുന്ന സല്‍മാനെ ഫ്രെയിമില്‍ കിട്ടാന്‍ ശ്രമിക്കുകയാണ് ഇയാള്‍. പ്രകോപിതനായ സല്‍മാന്‍ ഇയാളുടെ ഫോണ്‍ പിടിച്ചുവാങ്ങി മുന്നോട്ടുനടന്നു. ഫോണ്‍ ആവശ്യപ്പെട്ട് പിന്നാലെ ചെല്ലുന്ന ആരാധകനെ വിഡിയോയില്‍ കാണാം.

മുന്‍പും അമിതമായ താരാരാധനയ്ക്കെതിരെ സൽമാൻ പ്രതികരിച്ചിട്ടുള്ള രീതികൾ ചർച്ചയായിട്ടുണ്ട്. പലപ്പോഴും തനിക്കു ബുദ്ധിമുട്ടുണ്ടാക്കുന്നവരോട് രൂക്ഷമായ രീതിയിൽ സൽമാൻ പ്രതികരിച്ചിട്ടുണ്ട്. അക്കൂട്ടത്തിലേക്കാണ് ഈ സംഭവവും എത്തിയിരിക്കുന്നത്.