Friday 17 September 2021 10:53 AM IST : By സ്വന്തം ലേഖകൻ

സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നു! സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടുന്നതാണ് കാരണം എന്നു റിപ്പോർട്ട്

samantha

യുവതാരദമ്പതികളായ സമാന്തയും നാഗ ചൈതന്യയും വേർപിരിയുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ. ഇവർ കുടുംബകോടതിയെ സമീപിച്ചുവെന്നും ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണെന്നും ഒരു ഓൺലൈൻ സൈറ്റ് റിപ്പോർട്ട് ചെയ്തു.

സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും ഇതാണ് വേർപിരിയലിന്റെ കാരണമെന്നുമാണ് അഭ്യൂഹം.

2017 ൽ ആയിരുന്നു സമാന്ത–നാഗചൈതന്യ വിവാഹം. അടുത്തിടെ സമാന്ത അക്കിനേനി എന്ന പേര് മാറ്റി സമാന്ത പ്രഭു എന്ന പഴയപേര് തന്നെ സമാന്ത സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചു തുടങ്ങിയതോടെ ഗോസിപ്പുകൾക്ക് ആക്കം കൂടിയിരുന്നു.