Saturday 24 September 2022 02:54 PM IST : By സ്വന്തം ലേഖകൻ

സാമന്ത അമേരിക്കയിലേക്കു പോയത് ചികിത്സയ്ക്കല്ല: അഭ്യൂഹങ്ങള്‍ തള്ളി താരത്തിന്റെ മാനേജർ

samantha

അപൂർവമായ ചർമ്മരോഗത്തെ തുടർന്ന് നടി സാമന്ത അമേരിക്കയിൽ ചികിത്സയിൽ കഴിയുകയാണെന്ന അഭ്യൂഹങ്ങൾ തള്ളി താരത്തിന്റെ മാനേജർ മഹേന്ദ്ര. തന്റെ പ്രോജക്റ്റുകളിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത് സാമന്ത യുഎസിലേക്ക് പോയതിനു പിന്നാലെയായിരുന്നു ഈ പ്രചരണങ്ങൾ.

തന്റെ വരാനിരിക്കുന്ന വെബ് സീരീസായ സിറ്റാഡലിന്റെ പരിശീലനത്തിനായാണ് സാമന്ത യുഎസിലേക്ക് പോയതെന്ന് മാനേജർ വ്യക്തമാക്കി.

ദി ഫാമിലി മാൻ സംവിധായകരായ രാജും ഡികെയും ചേർന്നാണ് സിറ്റാഡലിന്റെ ഇന്ത്യൻ പതിപ്പ് സംവിധാനം ചെയ്യുന്നത്.