Thursday 22 September 2022 02:16 PM IST : By സ്വന്തം ലേഖകൻ

ഗുരുവിന്റെ നിർദേശം അനുസരിക്കുന്നു, സാമന്ത വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നു ?

samantha

നടി സാമന്ത രൂത്ത് പ്രഭു വീണ്ടും വിവാഹിതയാകാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. തെലുങ്ക് മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. നടി ഗുരുവായി കരുതുന്ന സാധ്ഗുരു ജഗ്ദീഷ് വാസുദേവിന്റെ നിർദേശ പ്രകാരമാണ് സാമന്ത രണ്ടാം വിവാഹത്തിനൊരുങ്ങുന്നതെന്നും അടുത്ത വിവാഹത്തിന് താരം സമ്മതം മൂളിയിട്ടുണ്ടെന്നുമാണ് റിപ്പോർ‌ട്ടുകൾ.

ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ നടൻ നാഗ ചൈതന്യയുമായി 2017 ഒക്ടോബറിലായിരുന്നു സാമന്തയുടെ ആദ്യ വിവാഹം. നാലു വർഷത്തിന് ശേഷം, 2021ൽ ഇവർ വേർപിരിഞ്ഞു.