Wednesday 09 October 2019 03:28 PM IST : By സ്വന്തം ലേഖകൻ

‘ഈ ദിവസത്തെക്കുറിച്ച് ഇപ്പോഴാണ് ഞാൻ അറിയുന്നത്’! പിഞ്ചോമനയെ നെഞ്ചോട് ചേർത്തു പിടിച്ച് സമീര: ചിത്രവും കുറിപ്പും വൈറൽ

sameera-new

കുഞ്ഞുമകൾക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് മുൻ തെന്നിന്ത്യൻ നായിക സമീര റെഡ്ഡി. രാജ്യാന്തര ബേബി വെയറിങ് ദിനത്തിൽ മകളെ ഒരു കാരിയറിൽ ഇരുത്തി, തന്റെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ചിത്രമാണു സമീറ പങ്കു വച്ചിരിക്കുന്നത്.

മകളെ ഗർഭിണിയായിരുന്ന കാലത്ത്, ഗർഭ കാലത്തെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്ന സമീര മകൾ ജനിച്ച ശേഷവും കുഞ്ഞിനൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഈ ദിനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇപ്പോൾ മാത്രമാണ് താൻ അറിയുന്നതെന്നും കുഞ്ഞിനെ സുരക്ഷിതമായി ഇങ്ങനെ ചേർത്തുവച്ച് തന്റെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതിൽ താൻ ഏറെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും ചിത്രത്തിനൊപ്പം സമീര പറയുന്നു.