Tuesday 07 April 2020 01:30 PM IST : By സ്വന്തം ലേഖകൻ

നിങ്ങള്‍ എന്റെ ഈ ദിവസം മനോഹരമാക്കി! റിമയ്ക്ക് നന്ദി പറഞ്ഞ് സംവൃത സുനില്‍: പോസ്റ്റ് വൈറല്‍

samvrutha

സംവൃത സുനില്‍, അര്‍ച്ചന കവി എന്നിവര്‍ക്കൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ച് നടി റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് വൈറല്‍. തങ്ങള്‍ ഒന്നിച്ചഭിനയിച്ച നീലത്താമര എന്ന ചിത്രത്തിലെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ പോസ്റ്റ് ചെയ്താണ് സംവൃതയെ അഭിനന്ദിച്ചു കൊണ്ടുള്ള റിമയുടെ കുറിപ്പ്.


നോക്കൂ അര്‍ച്ചനേ, നമ്മളൊക്കെ കഷ്ടപ്പെട്ട് നടക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ സംവൃത എന്തൊരു മനോഹരമായാണ് കാണപ്പെടുന്നത് എന്നാണ് റിമ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.


നിങ്ങള്‍ എന്റെ ഈ ദിവസം മനോഹരമാക്കിയെന്നാണ് ചിത്രത്തിന് സംവൃതയുടെ മറുപടി. അര്‍ച്ചനയും ചിത്രത്തിന് കമന്റിട്ടു.
അര്‍ച്ചന കവിയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രമായ കുഞ്ഞിമാളു ആയി എത്തിയത്. ഷാരത്തെ അമ്മിണിയായി റിമയും രത്‌നം എന്ന കഥാപാത്രമായി സംവൃത സുനിലും അഭിനയിച്ചു.