Thursday 13 February 2020 05:49 PM IST : By സ്വന്തം ലേഖകൻ

‘മെൽവിൻ എന്നെ ചതിക്കുകയായിരുന്നു, ആ ബന്ധം ഞാൻ അവസാനിപ്പിച്ചു’! തുറന്നു പറഞ്ഞ് സന

sana

കാമുകനായ മെൽവിൻ തന്നെ ചതിക്കുകയായിരുന്നു എന്ന് നടി സന ഖാന്‍.

‘മെൽവിൻ എന്നെ ചതിക്കുകയായിരുന്നു. ഹൃദയം നിറഞ്ഞാണ് ഞാനയാളെ സ്നേഹിച്ചത്. പക്ഷേ തിരിച്ച് അതല്ല എനിക്ക് കിട്ടിയത്. അത് തിരിച്ചറിഞ്ഞപ്പോൾ മുതൽ വിഷാദരോഗം അലട്ടുകയാണ്’ .– സന പറഞ്ഞു.

ആരാധകർ ആഘോഷിച്ച പ്രണയജോഡികളായിരുന്നു നൃത്തസംവിധായകൻ മെല്‍വിൻ ലൂയീസും നടി സന ഖാനും. പ്രണയം പരസ്യമാക്കിയ ഇരുവരും തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് ഒരു വർഷത്തെ പ്രണയത്തിനൊടുവില്‍ പുതിയ വാർത്ത വരുന്നത്.

മറ്റ് സ്ത്രീകളുമായുള്ള മെൽവിന്റെ ബന്ധത്തെക്കുറിച്ച് താന്‍ നേരത്തെ കേട്ടിരുന്നുവെന്നും എന്നാൽ മെൽവിൻ എല്ലാം നിഷേധിച്ചതിനാൽ ഒന്നും വിശ്വസിച്ചില്ലെന്നും സന പറയുന്നു. ‘ആ ബന്ധം ഞാൻ അവസാനിപ്പിച്ചു. മറ്റൊരാളുമായി പ്രണയത്തിലാണിപ്പോൾ അയാൾ’- സന പറഞ്ഞു.