Monday 14 June 2021 03:26 PM IST : By സ്വന്തം ലേഖകൻ

‌ദേശീയ അവാർഡ് ജേതാവ് സഞ്ചാരി വിജയ് അന്തരിച്ചു! താരത്തിന്റെ ജീവൻ കവർന്നത് ബൈക്ക് അപകടം

sanchari-vijay

പ്രശസ്ത കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ദേശീയ അവാർഡ് ജേതാവാണ്.

ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.

തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
തമിഴ് , തെലുഗു , ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവമായിരുന്നു. 2015 ൽ ‘നാൻ അവനല്ല അവളു‘ എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള പ്രകടനത്തിനാണ് മികച്ച നടനുള്ള ദേശീയ അവാർഡ് വിജയ്ക്ക് ലഭിച്ചത്.