Friday 16 November 2018 02:03 PM IST : By സ്വന്തം ലേഖകൻ

അമ്മയായ ശേഷം സാനിയയുടെ ആദ്യ പിറന്നാൾ ആഘോഷം; ഭാര്യയുടെ മനോഹര ചിത്രം പങ്കുവച്ച് ശുഹൈബ് മാലിക്

saniya-bbbie

അമ്മയായ ശേഷം, ടെന്നീസ് താരം സാനിയ മിർസയുടെ ആദ്യ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. മകനൊപ്പമുള്ള താരത്തിന്റെ  32ാം പിറന്നാൾ കെങ്കേമമായി ആഘോഷിച്ച് ഭർത്താവ് ശുഹൈബ് മാലിക്. മനോഹരമായ ചിത്രങ്ങൾക്കൊപ്പം രസകരമായ കുറിപ്പും ശുഹൈബ് ട്വിറ്ററിലൂടെ ആരാധകർക്കായി പങ്കുവച്ചു.

saniya-bbbie2

"എന്റെ മകൻ പിറന്നിട്ട് 16 ദിവസം തികയുന്ന ഇന്ന് എന്റെ ഭാര്യയ്‌ക്ക് 16 വയസ്സ് ചെറുപ്പമായിരിക്കുന്നു. ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി!"- ഇതായിരുന്നു ശുഹൈബിന്റെ രസകരമായ ട്വീറ്റ്. പിറന്നാൾ ദിനത്തിൽ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് സാനിയയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

saniya-bbbie3

മുൻപ് കുഞ്ഞു ഇസാൻ പിറന്നുവീണ റെയിന്‍ബോ ചില്‍ഡ്രണ്‍സ് ആശുപത്രിയില്‍ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഏഴ് വര്‍ഷം മുൻപാണ് സാനിയ മിര്‍സ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചത്. 

saniya-bbaiee4