Thursday 02 July 2020 10:36 AM IST : By സ്വന്തം ലേഖകൻ

സുശാന്തിന്റെ ‘ദിൽബെച്ചാര’ നായിക സിനിമ വിടുന്നു ? കുറിപ്പ് ചർച്ചയാകുന്നു

sanjana

ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് അവസാനം അഭിനയിച്ച സിനിമയിലെ നായികയും താരത്തിന്റെ സുഹൃത്തുമായ സഞ്ജന സാൻഖി സിനിമ വിടുന്നതായി സൂചന. സഞ്ജന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാകുന്നത്. സിനിമ വിടുകയാണെന്ന സൂചനകളാണ് സഞ്ജന തന്റെ പുതിയ കുറിപ്പിലൂടെ നൽകുന്നതെന്നാണ് ആരാധകർ പറയുന്നത്. സുശാന്തിന്റെ അവസാന ചിത്രമായിരുന്ന ‘ദിൽബെച്ചാര’യിലെ നായികയാണ് സഞ്ജന.

സുശാന്തിന്റെ മരണ ശേഷം സഞ്ജന വല്ലാതെ അസ്വസ്ഥയാണെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സുശാന്തിനൊപ്പം ജോലി ചെയ്ത അനുഭവത്തെക്കുറിച്ച് സഞ്ജന നേരത്തേ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു.

സഞ്ജന നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ദിൽ ബെച്ചാര. ജൂലൈ 24–ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും.