Wednesday 09 June 2021 09:25 AM IST : By സ്വന്തം ലേഖകൻ

നൈറ്റ് പാർട്ടി മൂഡില്‍ കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്ത് സഞ്ജയ്! വിഡിയോ വൈറൽ

sanjay

തമിഴകത്തിന്റെ താരരാജാവ് വിജയ്‌യുടെ മകനാണ് സഞ്ജയ്. സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും വലിയ ആരാധകപ്രീതിയുണ്ട് സഞ്ജയ്ക്ക്. ഇടയ്ക്കിടെ സഞ്ജയ്‌യുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്.

ഇപ്പോഴിതാ, കൂട്ടുകാർക്കൊപ്പം കാറിൽ പാട്ടിനൊപ്പം ആസ്വദിക്കുന്ന സഞ്ജയ്‌യുടെ വിഡിയോയാണ് വൈറൽ. നൈറ്റ് പാർട്ടി മൂഡിലാണ് താരപുത്രനും സംഘവും.

കാനഡയിൽ ഫിലിം സ്റ്റഡീസ് പഠിക്കുകയാണ് സഞ്ജയ്‌. ജംങ്ഷൻ എന്ന ഷോർട്ട് ഫിലിമിലൂടെ ആരാധകരെ കയ്യിലെടുത്ത താരമാണ് സഞ്ജയ്‌. രണ്ടുമക്കളാണ് വിജയ്- സംഗീത ദമ്പതികൾക്ക്.