Tuesday 28 January 2020 02:56 PM IST : By സ്വന്തം ലേഖകൻ

മേക്കോവർ എന്നാൽ ഇതാണ്... അതിശയിക്കേണ്ട, രണ്ടും ഒരാൾ തന്നെ! പഴയ വിഡിയോ പങ്കുവച്ച് സാറ അലി ഖാൻ

sara

ബോളിവുഡിന്റെ പ്രിയതാരപുത്രിയും യുവനായികയുമാണ് സാറ അലിഖാൻ. സിനിമയിലെത്തും മുമ്പ് സാറയുടെ ശരീര ഭാരം 96 കിലോയോളമായിരുന്നു. അത് 46 കിലോയോളം കുറച്ചാണ് താരം ഇപ്പോൾ കാണുന്ന ലുക്കിലേക്കെത്തിയത്. താൻ ശരീര ഭാരം കുറച്ചതിനെക്കുറിച്ച് താരം പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്.

ഇപ്പോഴിതാ, തന്റെ ഒരു പഴയകാല വിഡിയോ പങ്കുവച്ച് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് സാറ. വിഡിയോയിലെ വണ്ണമുള്ള ലുക്കുമായി ഇപ്പോഴത്തെ ലുക്ക് താരതമ്യം ചെയ്യുമ്പോൾ ആളെ മനസ്സിലാകാൻ തന്നെ പ്രയാസം.

സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു വിമാനയാത്രയ്ക്കിടെ പകർത്തിയ വിഡിയോ ആണിത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് വിഡിയോയിലെ സാറ.

ഇപ്പോൾ ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന സാറ തന്റെ വർക്കൗട്ട് വിഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇംതിയാസ് അലിയുടെ ‘ലവ് ആജ് കൽ’ ആണ് സാറായുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.