Thursday 08 April 2021 09:37 AM IST : By സ്വന്തം ലേഖകൻ

ചെക്ക് കേസ്: ശരത്കുമാറിനും രാധികയ്ക്കും 1വര്‍ഷം തടവും 5 കോടി രൂപ പിഴയും

radhika

ചെക്ക് കേസില്‍ തമിഴ് നടന്‍ ശരത്കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത്കുമാറിനും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ പ്രത്യേക കോടതി.

റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 1.5 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്.

2018 ലെ കേസിലാണ് വിധി വന്നിരിക്കുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ അഞ്ച് കോടി രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്.