Monday 22 October 2018 11:08 AM IST : By സ്വന്തം ലേഖകൻ

‘സർക്കാർ കോപ്പിയോ ?’, മുരുഗദോസിനെതിരെ പരാതിയുമായി തിരക്കഥാകൃത്ത്

sarkkar-copy

വിജയ് നായകനാകുന്ന എ.ആർ മുരുഗദോസ് ചിത്രം സർക്കാർ തന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും എഴുത്തുകാരനുമായ വരുണ്‍ രാജേന്ദ്രന്‍. സിനിമയുടെ ടീസര്‍ വെള്ളിയാഴ്ച്ച റിലീസ് ആയതോടെയാണ് വരുൺ പരാതിയുമായെത്തിയത്. ദീപാവലി റിലീസിനായി ഒരുങ്ങുന്ന സർക്കാർ താന്‍ 2006 ല്‍ എഴുത്തുകാരുടെ യൂണിയനില്‍ റെജിസ്റ്റര്‍ ചെയ്ത സെങ്കോല്‍ എന്ന സിനിമയുടെ കോപ്പിയാണെന്ന് വരുണ്‍ പറയുന്നു. മുരുകദോസിനെതിരെ വരുണ്‍ തെന്നിന്ത്യന്‍ ചലചിത്ര എഴുത്തുകാരുടെ സംഘടനയില്‍ പരാതി നല്‍കി. സംഘടന ഇരുവരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്. ഇത് സിനിമയുടെ റിലീസിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ.

മുരുകദോസിനെതിരെ കോപ്പിയടി ആരോപണം ഇതാദ്യമല്ല. വിജയ് നായകനായ മുരുകദോസിന്റെ ‘കത്തി’ക്കെതിരെ മിഞ്ജുര്‍ ഗോപി എന്ന എഴുത്തുകാരൻ രംഗത്ത് വന്നിരുന്നുവെങ്കിലും കൃത്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പിന്മാറുകയായിരുന്നു.