Tuesday 18 June 2019 10:53 AM IST : By സ്വന്തം ലേഖകൻ

തനി നാട്ടിന്‍പുറത്തുകാരിയായ ഗീത! സംവൃത സുനിലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ

samvritha-new

‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ യിലെ സംവൃത സുനിലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബിജു മേനോന്‍ - സംവൃത സുനില്‍ ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗീത എന്ന കഥാപാത്രമാണ് സംവൃതയ്ക്ക്.

വിവാഹ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത സംവൃതയുടെ മടങ്ങി വരവ് പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിൽ തനി നാട്ടിന്‍പുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് അവതരിപ്പിക്കുക.

അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സജീവ് പാഴൂർ തിരക്കഥയെഴുതിയ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു.