Thursday 20 February 2020 11:07 AM IST : By സ്വന്തം ലേഖകൻ

‘വിശ്വസിക്കാന്‍ പറ്റാത്തത്ര കഠിനാധ്വാനവും സമര്‍പ്പണവും, നിങ്ങള്‍ പ്രചോദനമാകുന്ന ഭര്‍ത്താവ്...’! ആര്യ ഇനി പാ രഞ്ജിത് ചിത്രത്തിൽ

aarya-new

ആര്യയുടെ കഠിനാധ്വാനത്തെ പ്രശംസിച്ച് ഭാര്യ സയേഷ. താരം തന്റെ പുതിയ ചിത്രത്തിനു വേണ്ടി ശരീരമൊരുക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം ഷെയര്‍ ചെയ്താണ് സയേഷയുടെ ആശംസ.

അടുത്ത സിനിമയ്ക്ക് വേണ്ടിയുള്ള പരിശ്രമമാണിതെന്നും ചിത്രത്തിനൊപ്പം ആര്യ കുറിച്ചിരുന്നു. ഇതേ ചിത്രം ഷെയര്‍ ചെയ്ത്, ‘വിശ്വസിക്കാന്‍ പറ്റാത്തത്ര കഠിനാധ്വാനവും സമര്‍പ്പണവും. നിങ്ങള്‍ പ്രചോദനമാകുന്ന ഭര്‍ത്താവ്’ എന്നാണ് സയേഷ കുറിച്ചത്.

പ്രണയിച്ച് വിവാഹിതരായവരാണ് ആര്യയും സയേഷയും.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആര്യ ഇനി അഭിനയിക്കുന്നത്. ഈ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് താരം.