Wednesday 03 February 2021 10:28 AM IST : By സ്വന്തം ലേഖകൻ

3 വർഷം മുമ്പ് ഒന്നിക്കാൻ തീരുമാനിച്ചു! സീത ഇപ്പോൾ യാസ്മിൻ: തമിഴ് സീരിയലില്‍ സജീവം

seetha

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സീത. ദേവാസുരത്തിൽ നായികയായ രേവതിയുടെ അനിയത്തിയായും ഹിറ്റ്ലറിൽ മമ്മൂട്ടിയുടെ സഹോദരിയായും തിളങ്ങിയ സീത ഇപ്പോൾ കുടുംബ ജീവിതവും അഭിനയ ജീവിതവും ഒന്നിച്ച് കൊണ്ടു പോകുകയാണ്.

മലയാള സിനിമയിൽ നിന്ന് ദീർഘകാലമായി വിട്ടു നിൽക്കുകയാണ് താരം. അബ്ദുൽഖാദർ ആണ് താരത്തിന്റെ ഭർത്താവ്. വിവാഹ ശേഷം യാസ്മിൻ എന്ന പേരും താരം സ്വീകരിച്ചു. ചെന്നൈയിൽ ആണ് താമസം. തമിഴ് സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്.

‘‘ഞങ്ങൾ ചെന്നൈയിൽ ഒരേ സ്കൂളിൽ പഠിച്ചവരാണ്. സ്കൂൾ പഠന ശേഷം പരസ്പരം കണ്ടിട്ടില്ല. നാലുവർഷം മുമ്പ് വീണ്ടും കണ്ടുമുട്ടി. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം സ്നേഹമായിരുന്നു. ആദ്യം വീട്ടുകാരുടെ എതിർപ്പ് മാറാൻ ആഗ്രഹിച്ചു. അങ്ങനെ 3വർഷം മുമ്പ് ഞങ്ങൾ ഒരുമിക്കാൻ തീരുമാനിച്ചു’’. – അടുത്തിടെ ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനം.