Friday 03 December 2021 10:49 AM IST : By സ്വന്തം ലേഖകൻ

ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ജി.വി പ്രകാശ് കുമാറും ഗൗതം മേനോനും: ‘സെല്‍ഫി’യുടെ ട്രെയിലര്‍ ഹിറ്റ്

selfie

ജി.വി പ്രകാശ് കുമാര്‍ നായകനാവുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ‘സെല്‍ഫി’യുടെ ട്രെയിലര്‍ ഹിറ്റ്. ഗൗതം വസുദേവ് മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതനായ മതിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ബൊല്ലമ നായികയാവുന്ന ചിത്രത്തില്‍ വാഗൈ ചന്ദ്രശേഖര്‍, ഡി ജി ഗുണനിധി, തങ്കദുരൈ, സുബ്രഹ്മണ്യം ശിവ, സാം പോള്‍, വിദ്യ പ്രദീപ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിഷ്‍ണു രംഗസാമിയാണ് ഛായാഗ്രഹണം.