Thursday 06 December 2018 06:20 PM IST : By സ്വന്തം ലേഖകൻ

പ്രണയസുന്ദരം ഈ നിമിഷം; സിനിമ സ്റ്റൈലിൽ സീരിയൽ താരം ദീപന്റെ‌ വിവാഹവിഡിയോ; വൈറൽ

deepan-cover

പ്രണയസുന്ദര നിമിഷങ്ങളും പരമ്പരാഗത ഹൈന്ദവ ആചാരങ്ങളും കോർത്തിണക്കി ഒരു അഡാർ വിവാഹ വിഡിയോ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും, സീരിയൽ നടനുമായ ദീപൻ മുരളിയുടെ വിവാഹഘോഷമാണ് സോഷ്യൽമീഡിയയുടെ മനം നിറയ്ക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ദീപൻ തന്നെയാണ് വിഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനാൽ വിഡിയോ പങ്കുവെയ്ക്കാൻ വൈകിയതെന്നു ദീപൻ വ്യക്തമാക്കി. എല്ലാവരും വിഡിയോ ആസ്വദിച്ചിട്ടുണ്ടാവുമെന്നു വിശ്വസിക്കുന്നതായും താരം കുറിച്ചു.

പരമ്പരാഗത ഹൈന്ദവ ആചാരങ്ങളും മോഹിനിയാട്ടവും കൂടിച്ചേർന്ന് അതിമനോഹരമാണു വിഡിയോ. സിനിമ സീരിയൽ രംഗത്തെ നിരവധി പ്രശ്സത താരങ്ങൾ ചടങ്ങിലും വിവാഹ വിഡിയോയിലും തിളങ്ങിനിൽക്കുന്നുണ്ട്. സഹപ്രവർത്തകയായിരുന്നു മായയെ ആണ് ദീപൻ വിവാഹം െചയ്തത്.

2018 ഏപ്രിലില്‍ 28ന് തിരുവനന്തപുരത്തായിരുന്നു ഇവരുടെ വിവാഹം. 2017 ഡിസംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുടെ മരണത്തെത്തുടർന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു. ദീപന്റെ‌ വിവാഹനിശ്ചയ ഫോട്ടോഷൂട്ടും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെ തിളങ്ങുന്ന ടെലിവിഷൻ താരമാണ് ദീപൻ. ബിഗ് സ്‌ക്രീനിലും ദീപൻ മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങുന്ന താരമാണ് ദീപൻ മുരളി.