Thursday 20 September 2018 12:18 PM IST : By സ്വന്തം ലേഖകൻ

ടെലിവിഷൻ സീരിയൽ താരം നിരഞ്ജൻ വിവാഹിതനായി; ജീവിതസഖിയായി ഗോപിക

12.jpg.image.784.410

ടെലിവിഷൻ- സീരിയൽ രംഗത്തെ മുൻനിര നായകന്മാരിൽ ഒരാളായ നിരഞ്ജൻ വിവാഹിതനായി. തൃശൂർ നടുവിൽപ്പാട്ട് വീട്ടിൽ ഗോപിനാഥന്റെയും ശോഭനാകുമാരിയുടെയും മകൾ ഗോപികയാണ് വധു. കഴിഞ്ഞ ഇരുപത്തിയേഴിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

12n.jpg.image.784.410

ശ്രീനാഥ് എന്നാണ് നിരഞ്ജന്റെ യഥാർത്ഥ പേര്. കോട്ടയം കുടമാളൂരിൽ ശ്രീകുമാറിന്റെയും കൃഷ്ണകുമാരിയുടെയും മകനാണ് നിരഞ്ജൻ. സ്കൂൾതലം മുതൽക്കേ കലാരംഗത്തുണ്ട്. 'മൂന്നു മണി' ആണ് നിരഞ്ജന്റെ ആദ്യ സീരിയൽ. പിന്നീട് വിവിധ ചാനലുകളിലായി പത്തോളം സൂപ്പർഹിറ്റ് സീരിയലുകളിൽ അഭിനയിച്ചു. സ്ത്രീപദം, ചെമ്പട്ട്, രാത്രിമഴ, കാണാക്കുയിൽ എന്നിവയാണ് അതിൽ പ്രധാനപ്പെട്ടവ.