Thursday 19 September 2019 04:28 PM IST : By സ്വന്തം ലേഖകൻ

‘എനിക്കൊപ്പം വരൂ... ആരും കൂട്ടിനില്ല’! ഷാഹിദും ആലിയയും കണ്ടുമുട്ടിയപ്പോൾ: വിഡിയോ വൈറൽ

shahid-new

ബോളിവുഡ് താരങ്ങളുടെ ആഘോഷമായി മാറിയ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അവാര്‍ഡില്‍ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ദീപിക പദുക്കോൺ, ആലിയ ഭട്ട്, ഷാഹിദ് കപൂർ, രൺവീർ സിങ്, കത്രീന കെയ്ഫ്, സാറ അലി ഖാൻ തുടങ്ങി നിരവധി പേർ ചടങ്ങിനെത്തി.

ഇതിൽ ആലിയ ഭട്ടും ഷാഹിദ് കപൂറും ഒരുമിച്ചുള്ള ഒരു വിഡിയോ ആണ് പ്രേക്ഷകരുടെ മനം കവരുന്നത്. ചടങ്ങിനെത്തിയ ആലിയ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഷാഹിദിനെ കണ്ടു. ആലിയ നീട്ടിവിളിച്ചതോടെ ഷാഹിദ് ഓടിയെത്തി.

ആലിയക്ക് അവാർഡ് ലഭിക്കുമെന്ന് അറിയാമെന്നും അതിനാൽ അഭിനന്ദനങ്ങളെന്നും ഷാഹിദ് പറയുന്നു. തനിക്കൊപ്പം വരാനും ആരും കൂട്ടില്ലെന്നും ആലിയ പറയുന്നത് കേള്‍ക്കാം. ആലിയയുടെ ലുക്കിനെയും ഷാഹിദ് പ്രശംസിച്ചു.

വികാസ് ബാൽ സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ ഷാന്താർ എന്ന ചിത്രത്തിലാണ് ആലിയയും ഷാഹിദും ഒരുമിച്ച് അഭിനയിച്ചത്.