Saturday 04 April 2020 04:28 PM IST : By സ്വന്തം ലേഖകൻ

ലോക്ക് ഡൗണ്‍ കാലത്തും ചിത്രരചനയില്‍ മുഴുകി ശ്യാമിലി! പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

syamily

ലോക്ക് ഡൗണ്‍ കാലത്തും ചിത്രരചനയില്‍ മുഴുകി മലയാളത്തിന്റെ പ്രിയതാരം ശ്യാമിലി. വീട്ടിലിരിക്കൂ, ക്രിയേറ്റീവാകൂ, നിങ്ങളുടെ പ്രതിഭ മിനുക്കിയെടുക്കൂ നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനാകൂ, പാഷനെ പിന്തുടരുന്നത് അവസാനിപ്പിക്കാതിരിക്കൂ... എന്നാണ് താരം താന്‍ ചിത്രം വരയ്ക്കുന്ന ഫോട്ടോ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.


അഭിനയത്തിനൊപ്പം ചിത്രരചനയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് ഇതിനോടകം ശ്യാമിലി. അടുത്തിടെ നടന്ന താരത്തിന്റെ ചിത്രപ്രദര്‍ശനം വാര്‍ത്തയായിരുന്നു.


ബാലനടിയായി സിനിമയിലെത്തിയ ശ്യാമിലി അടുത്തിടെ നായികയായും അരങ്ങേറ്റം കുറിച്ചിരുന്നു.

Tags:
  • Movie News
  • Movies