Wednesday 22 September 2021 12:50 PM IST : By സ്വന്തം ലേഖകൻ

മത്സരാർഥികളുടെ കവിളിൽ കടിച്ചു: ഷംന കാസിമിനെതിരെ സോഷ്യൽ മീഡിയ വിമർശനം: വിഡിയോ

shamna-kasimss

തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന 'ധീ ചാമ്പ്യന്‍സ്' ഷോയിലെ വിധികര്‍ത്താവാണ് മലയാളികളുടെ പ്രിയതാരം ഷംന കാസിം. നർത്തകിയെന്ന നിലയിലും നടിയെന്ന നിലയിലും താരത്തിന് തെലുങ്കുനാട്ടിൽ നിരവധി ആരാധകരുമുണ്ട്. ഡാൻസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ ഇപ്പോഴിതാ കടുത്ത വിമർശനം ഉയരുകയാണ്.

ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്യുകയായിരുന്നു.

ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം സന്തോഷകരമായ സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. വിമർശനത്തിന്റെ പേരിൽ ഷംനയെ പരിധിവിട്ട് ആക്രമിക്കുന്നത് ‌ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു.