Saturday 09 February 2019 01:27 PM IST : By സ്വന്തം ലേഖകൻ

കൂട്ടത്തല്ലിനിടയിലൂടെ ‘മാസ് എൻട്രി’! ഷറഫിന്റെ വിഡിയോ വൈറൽ

sharaf-new

സിനിമയിൽ മാത്രമല്ല, ജീവിതത്തിലും ഷറഫുദ്ദീൻ മാസാണ്. താരത്തിന്റെ ഒരു ‘റിയൽ മാസ്’ സീനിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സാധാരണ, പൊതുസ്ഥലത്ത് ചെറിയ ചില പ്രശ്നങ്ങളുണ്ടെങ്കില്‍ പോലും താരങ്ങൾ ആ വഴി വരാറില്ല. എന്നാൽ ഷറഫിന് ഇതൊന്നും കാര്യമേയല്ല. തന്നെ അതിഥിയായി ക്ഷണിച്ച കോളേജിൽ ഒരു വശത്ത് വിദ്യാർത്ഥികൾ തമ്മിൽ തല്ലുമ്പോൾ അതിന്റെ സമീപത്തൂടെ യാതൊരു കുലുക്കവുമില്ലാതെ വേദിയിലേക്കു ‘മാസ് എൻട്രി’ നടത്തുന്ന ഷറഫാണ് വിഡിയോയിൽ.

ഒരു ഭാഗത്ത് അടി നടക്കുമ്പോഴും വേദിയിലേക്ക് എത്തിയ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്.

വരത്തനിലൂടെ വില്ലൻ വേഷത്തിലും ഞാനും നീയും എന്ന ചിത്രത്തിലൂടെ നായക വേഷത്തിലും തന്റെ പ്രതിഭയടയാളപ്പെടുത്തിയ ഷറഫിനിപ്പോൾ കൈ നിറയേ അവസരങ്ങളാണ്.