Wednesday 09 October 2019 03:48 PM IST : By സ്വന്തം ലേഖകൻ

‘അവന്റെ ഡേറ്റ് ലഭിച്ചാലുടന്‍ ആ സിനിമ സംഭവിക്കും’! ആരാധകന്റെ ചോദ്യത്തിന് രസികൻ മറുപടിയുമായി ഷാരൂഖ്

sharukh-

ബോളിവുഡിലെ ഏറ്റവും പ്രിയങ്കരനായ താരപുത്രനാണ് കിങ് ഖാൻ ഷാരൂഖിന്റെ ഇളയ മകൻ അബ്രാം. ഇപ്പോഴിതാ, ട്വിറ്ററിൽ, അബ്രാമിനെ കുറിച്ച് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

‘എപ്പോഴാണ് നിങ്ങള്‍ അബ്രാമിനൊപ്പം ഒരു സിനിമ ചെയ്യുന്നത് ?’ എന്നായിരുന്നു ട്വിറ്ററിലൂടെ ആരാധകന്റെ ചോദ്യം. പതിവുപോലെ വളരെ രസകരമായ മറുപടിയാണ് ഷാരൂഖ് ആരാധകന് നല്‍കിയത്. ‘അവന്റെ ഡേറ്റ് ലഭിച്ചാലുടന്‍’ എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

sharukh-2

ഷാരൂഖിന്റെയും ഗൗരി ഖാന്റേയും മൂന്നാമത്തെ മകനാണ് അബ്രാം. ഇവരുടെ മകന്‍ ആര്യനും മകള്‍ സുഹാനയും വാർത്തയിൽ നിറഞ്ഞു നിൽക്കുന്നവരാണ്.

സിനിമകളുടെ തുടർച്ചയായ പരാജയം കാരണം സിനിമയിൽ നിന്നു താൽക്കാലികമായി അവധിയെടുത്തിരിക്കുകയാണ് ഇപ്പോൾ ഷാരൂഖ്.