Tuesday 26 October 2021 02:37 PM IST : By സ്വന്തം ലേഖകൻ

ഷാരൂഖ് ഖാൻ–അറ്റ്ലി ചിത്രത്തിൽ നിന്നു നയൻതാര പിൻമാറി: ആരാധകർക്കു നിരാശ

sharukh

ആര്യൻ ഖാൻ ലഹരിമരുന്നു കേസിൽ പിടിയിലായതോടെ ഷൂട്ടിങ് മുടങ്ങിയ ഷാരൂഖ് ഖാൻ–അറ്റ്ലി ചിത്രത്തിൽ നിന്നു നായിക നയൻതാര പിൻമാറിയെന്നു റിപ്പോർട്ട്.

ആദ്യം സമന്ത രൂത്ത് പ്രഭുവിനെയാണ് ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. പിന്നീടാണ് നയൻതാര എന്ന തിരഞ്ഞെടുപ്പിലേക്ക് സംവിധായകൻ എത്തിയത്.

ഡേറ്റുകൾ തമ്മിൽ യോജിക്കാത്തതിനാലാണ് നയൻതാര പിൻമാറിയതെന്നാണ് വിവരം. ഒക്ടോബറും നവംബറിന്റെ ആദ്യ പകുതിയുമായിരുന്നു അറ്റ്ലി ചിത്രത്തിനായി നയൻതാര മാറ്റിവച്ചിരുന്നത്. എന്നാൽ മകൻ അറസ്റ്റിലായതോടെ ഷാരൂഖ് ഷൂട്ടിൽ നിന്നു ബ്രേക്ക് എടുത്തതിനാൽ പറഞ്ഞ സമയത്ത് നയൻതാരയുടെ ഭാഗങ്ങൾ പൂർത്തിയാകില്ല. മറ്റു നിരവധി സിനിമകൾക്കായി നയൻസ് കരാർ ഒപ്പിട്ടിട്ടുള്ളതിനാൽ കാത്തിരിക്കാനും സാധ്യമല്ല. അതിനാലാണ് താരം പിന്‍മാറാൻ തീരുമാനിച്ചതത്രേത. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.