Thursday 23 January 2020 06:41 PM IST : By സ്വന്തം ലേഖകൻ

‘അങ്ങയുടെ വീട്ടിൽ ഒരു മുറി വാടകയ്ക്ക് തരുമോ’ ? ആരാധകന്റെ ചോദ്യത്തിന് ഷാരൂഖിന്റെ മറുപടി വൈറൽ

sha-rukh

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ ബോംബെയിലെ ആഡംബര ഭവനം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ, ആ വീട്ടിൽ ഒരു മുറി വാടകയ്ക്ക് നൽകുമോ എന്നു ചോദിച്ച ആരാധകന് ഷാരൂഖ് നൽകിയ മറുപടിയാണ് വൈറൽ.

സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കുകയായിരുന്നു താരം. ഒരു മുറി വാടകയ്ക്ക് വേണമെന്നും, എത്ര രൂപയാണ് ഒരു ദിവസത്തെ വാടകയെന്നുമായിരുന്നു ആരാധകന്റെ ചോദ്യം.

ഉടൻ വന്നു ഷാരൂഖിന്റെ മറുപടി. അതിന് 30 വർഷത്തെ കഠിനാധ്വാനം വേണ്ടി വരുമെന്നായിരുന്നു താരം മറുപടി പറഞ്ഞത്. കെമിസ്ട്രി വിദ്യാർഥികൾക്ക് എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ എന്നും ആരാധകൻ ചോദിച്ചിരുന്നു. ഈ ചോദ്യത്തിനുളള ഉത്തരം ഞാൻ കെമിസ്ട്രി ടീച്ചറിന് അയക്കാമെന്ന് പറഞ്ഞു കൊണ്ട് താരം സുസ്മിത സെന്നിന് ടാഗ് ചെയ്തു.