Saturday 18 January 2020 10:58 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഗോൾഡ് മെഡലും അവൻ നേടിയ സിൽവർ, ബ്രോൺസ് മെഡലുകളും’! അബ്രാമിന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ച് ഷാരൂഖ്

srk

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ ഇളയ മകനാണ് അബ്രാം. സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും അബ്രാമിന് താരപരിവേഷമാണ്. ഇപ്പോഴിതാ, കുഞ്ഞ് അബ്രാമിന്റെ വിജയത്തിൽ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ്.

സ്കൂളിൽ നടന്ന ഓട്ടമത്സരത്തിൽ സിൽവർ, ബ്രൗൺസ് മെഡലുകൾ നേടിയ അബ്രാമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തന്റെ ചിത്രം ഷാരൂഖ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. “എന്റെ ഗോൾഡ് മെഡലും അവൻ നേടിയ സിൽവർ, ബ്രോൺസ് മെഡലുകളും” എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.

സിനിമയിൽ നിന്നു ബ്രേക്ക് എടുത്തിരിക്കുകയാണ് ഇപ്പോൾ ഷാരൂഖ്. കുടുംബത്തിനൊപ്പമാണ് താരം കൂടുതൽ സമയം ചെലവിടുന്നത്. സീറോ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ തിയറ്ററുകളിൽ എത്തിയത്.