Friday 30 July 2021 09:25 AM IST : By സ്വന്തം ലേഖകൻ

ബലമായി ചുംബിച്ചു, രക്ഷപ്പെടാൻ വാഷ് റൂമിൽ ഓടിക്കയറി: രാജ് കുന്ദ്രയ്ക്കെതികെ ലൈംഗിക ആരോപണവുമായി ഷെർലിൻ ചോപ്ര

sherlin-chopra

അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രമുഖ വ്യവസായിയും നടി ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്കെതികെ ലൈംഗിക ആരോപണവുമായി നടി ഷെർലിൻ ചോപ്ര. കേസിൽ മുംബൈ ക്രൈംബ്രാഞ്ചിനു മൊഴി നൽകാൻ എത്തിയപ്പോഴാണ് ഷെർലിന്റെ വെളിപ്പെടുത്തൽ.

‘2019 ന്റെ തുടക്കത്തിൽ, രാജ് കുന്ദ്ര എന്റെ ബിസിനസ് മാനേജരെ ‘ഷെർലിൻ ചോപ്ര ആപ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കം സൗജന്യമാണെന്നും എന്നാൽ ഒരു കസ്റ്റമൈസ്ഡ് ആപ് വഴി പണം സമ്പാദിക്കാമെന്നും പറഞ്ഞു.

2019 മാർച്ച് 27 ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. തുടർന്ന് രാജ് കുന്ദ്ര എന്റെ വീട്ടിൽ മുന്നറിയിപ്പില്ലാതെ വരുകയും ഞാൻ എതിർത്തുവെങ്കിലും എന്നെ ചുംബിക്കുകയും ചെയ്തു. പരിഭ്രമിച്ച ഞാൻ അയാളെ തള്ളിയിട്ട് വാഷ്‌റൂമിലേക്ക് ഓടിക്കയറുകയായിരുന്നു’.– ഷെർലിൻ പറഞ്ഞു.