Thursday 11 August 2022 12:23 PM IST : By സ്വന്തം ലേഖകൻ

‘റോൾ ക്യാമറ ആക്ഷൻ എന്നു പറഞ്ഞതും എന്റെ കാല്‍ ഒടിഞ്ഞു’: ചിത്രം പങ്കുവച്ച് ശിൽപ ഷെട്ടി

shilpa-shetty

ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് പരുക്ക്. ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. നടിയുടെ ഇടത് കാൽ ഒടിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ താരം ഇക്കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു.

റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന കുറിപ്പോടെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ കുറിച്ചു.

രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യൻ പൊലീസ് ഫോഴ്‌സ്. സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ഒബ്‌റോയ്, ഇഷ തൽവാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.