Saturday 20 April 2019 10:47 AM IST : By സ്വന്തം ലേഖകൻ

മകനെ മടിയിലിരുത്തി ശിൽപ്പയുടെ വർക്കൗട്ട്! വൈറലായി വിഡിയോ

shilpa-new

ഒരു കാലത്ത് ബോളിവുഡിലെ താരനായികയായിരുന്നു ശിൽപ്പ ഷെട്ടി. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ സാന്നിധ്യമാണവർ. ഇടയ്ക്കിടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫിറ്റ്നസുമായി ബന്ധപ്പെട്ട ചില പോസ്റ്റുകളും വർക്കൗട്ട് വിഡിയോകളുമൊക്കെ താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ, തന്റെ ഒരു പുതിയ വർക്കൗട്ട് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരിക്കുകയാണ് താരം.

വിഡിയോയിൽ, മകനെ മടിയിലിരുത്തി വര്‍ക്കൗട്ട് ചെയ്യുകയാണ് ശില്‍പ്പ. ആണ്‍കുട്ടികളെ കൈകാര്യം ചെയ്യാന്‍ നല്ല ശക്തിയും മസിലും വേണമെന്നും എല്ലാ അമ്മമാര്‍ക്കും അത് മനസിലാകുമെന്നും താന്‍ ഓരോ നിമിഷവും ഇത് ആസ്വദിക്കുന്നുവെന്നും ശിൽപ്പ വിഡിയോയോടൊപ്പം കുറിച്ചു.

പ്രായത്തിന്റെ യാതൊരു ഭാരവുമില്ലാതെ, ചുറുചുറുക്കോടെ വർക്കൗട്ട് ചെയ്യുന്ന ശിൽപ്പയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ശില്‍പ്പ സ്ഥിരമായി ജിമ്മില്‍ പോകുന്ന ആളാണ്.