Tuesday 25 September 2018 12:17 PM IST : By സ്വന്തം ലേഖകൻ

‘പുയ്യാപ്ലയോട്’ ബഹുമാനം കൂടി; ഇക്കുറി ആരാധകരുടെ അളിയനായി മാലിക്ക്, പിന്നാലെ താരത്തിന്റെ മറുപടി–വിഡിയോ

jeeju

പാക് താരം ശുഹൈബ് മാലിക്കിനെ നോക്കി ‘പുയ്യാപ്ലേ...’ എന്ന് വിളിച്ചപ്പോഴുണ്ടായ അലയൊലികൾ സോഷ്യൽ മീഡിയയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. അപ്പോഴേക്കുമിതാ അടുത്തതെത്തിയിരിക്കുന്നു. ഇക്കുറി സ്നേഹവും ബഹുമാനവും ഒരു പടി കൂടി കടന്ന് അതുക്കും മേലെയെത്തിയിരിക്കുകയാണ്. ‘അളിയോ...’ എന്ന് നീട്ടി വിളിച്ചിരിക്കുകയാണ് ആരാധകർ. അത്ഭുതമൊന്നും സംഭവിച്ചില്ല, മുൻപത്തെ പുയ്യാപ്ലേ വിളിയേക്കാൾ, അളിയൻ വിളിയും അങ്ങ് വൈറലായി.

ഏഷ്യാ കപ്പിലെ രണ്ടാം ഇന്ത്യാ–പാക് പോരാട്ടത്തിനിടയിലാണ് വൈറലായ ആ അളിയൻ വിളിയെത്തിയത്. ഗ്യാലറിക്കരികിൽ ബൗണ്ടറി ലൈനിനോട് ചേർന്ന് ഫീൽഡ് ചെയ്യുകയാരുന്ന മാലിക്കിനെ ജീ ജൂ എന്നാണ് ആരാധകർ വിളിച്ചത്. സഹോദരിയുടെ ഭർത്താവിനെയാണ് ജീ ജൂ എന്ന് വിളിക്കുന്നത്.

മുൻപത്തെ തവണ മലയാളികളുടെ പുയ്യാപ്ല വിളിയോട് പ്രതികരിക്കാതിരുന്ന മാലിക്ക് പക്ഷെ ഇത്തവണ 'ജീജു' വിളിയോട് പ്രതികരിച്ചു. ആരാധകരെ നോക്കി കൈവീശി കാണിക്കുകയും ചെയ്തു.

എന്തായാലും മലയാളികളുടെ സ്നേഹം ആവോളമറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മരുമകനായ ശുഹൈബ് മാലിക്ക്. ആദ്യ മത്സരത്തിൽ സാനിയയുടെ പുയ്യാപ്ലേ എന്ന് വിളിച്ചാണ് ആരാധകർ മാലിക്കിനെ അഭിവാദ്യം ചെയ്തത്.

സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെ പാക്കിസ്ഥാനെ ജയിപ്പിച്ച മാലിക്ക് ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ 78 റണ്ണുമായി പാക്കിസ്ഥാന്റെ ടോപ് സ്കോററുമായിരുന്നു.