നടി നയൻതാരയുടെ ജീവിതവും വിവാഹവിശേഷങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ ‘നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയ്ല്‍’ ഡോക്യുമെന്ററിക്കെതിരെ കടുത്ത വിമർശനവുമായി പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡേ.
‘ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ മെഗാ പവറിനെ കുറിച്ച് നെറ്റ്ഫ്ലിക്സിലെ ബിയോണ്ട് ദ് ഫെയറിടെയ്‌ലിന്റെ പ്രമോ കാണുന്നത് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് ഡോക്യുമെന്‍ററിയിലെ 45 മിനിറ്റ് വരെയെങ്കിലും ഞാന്‍ കണ്ടത്. നയന്‍താരയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലേതെങ്കിലും എന്നെ ആ ആലസ്യത്തില്‍ നിന്ന് ഉണര്‍ത്തുമെന്ന് ഞാന്‍ കരുതി. എന്തൊക്കെയായിരുന്നു...നയന്‍സ് വശ്യതയോടെ, വ്യക്തമായി, കൃത്യമായി സംസാരിക്കുന്നു...ബ്ലാ... എന്ത് കഷ്ടമാണിത്. എന്തായാലും ഇതിന് പിന്നാലെ ബാക്കി താരങ്ങളും അവരുടെ വിവാഹ വിഡിയോ ദൃശ്യങ്ങള്‍ ഇതുപോലെ വിറ്റ് കാശാക്കിക്കോളും. അവര്‍ക്കിതിന് നല്ല പണം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു’.– കടുത്ത ഭാഷയിൽ പരിഹസിച്ച് ശോഭ കുറിച്ചു.
അതേസമയം, ഡോക്യുമെന്ററിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.