Wednesday 13 June 2018 10:43 AM IST : By സ്വന്തം ലേഖകൻ

‘തെരുവോര സംഗീതത്തിനൊപ്പം ചുവടു വച്ച് ശ്രിയ’; കൈയ്യടിച്ച് സോഷ്യൽ മീഡിയ–വിഡിയോ

hriya

തെന്നിന്ത്യൻ സിനിമയുടെ മാത്രമല്ല സോഷ്യൽ മീഡിയയുടെയും സൂപ്പർ ഹീറോയിനാണ് ശ്രിയ ശരൺ. വിവാഹത്തോടെ മറ്റ് നടിമാരെപ്പോലെ ഒതുങ്ങിക്കൂടാനെന്നും ശ്രിയയെ കിട്ടില്ല. സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ആരാധകരുമായി സംവദിക്കുന്ന ശ്രിയ സൈബർ ലോകത്തും താരമാണ്.

ഇപ്പോഴിതാ ശ്രിയയുടെ ഒരു ഇൻസ്റ്റാഗ്രാം വിഡിയോക്കു പിന്നാലെയാണ് ആരാധകർ. തെരുവോര കലാകാരന്റെ സംഗീതത്തിനൊപ്പം നൃത്തം വയ്ക്കുന്ന വിഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. വിദേശത്തുള്ള ശ്രിയയുടെ പ്രകടനത്തെ എന്തായാലും സോഷ്യൽ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് അടുത്തിടെയാണ് ശ്രിയ വിവാഹിതയായത്. റഷ്യന്‍ ടെന്നിസ് താരം ആന്‍ഡ്രെ കൊഷീവായിരുന്നു ശ്രിയയുടെ ജീവിതത്തിലെ നായകൻ.

ശ്രിയയുടെ നൃത്തം കാണാം: