Wednesday 25 April 2018 12:36 PM IST : By സ്വന്തം ലേഖകൻ

`വയസ് 44 ആയെങ്കിലെന്താ`; കിടിലം നൃത്തവുമായി ബച്ചന്റെ മകൾ ശ്വേത

swe

ബോളിവുഡ് സെലിബ്രിറ്റികൾ നിറഞ്ഞു നിന്ന ഒരു വിവാഹ ചടങ്ങ്. നൃത്തവും സംഗീതവും ഇഴചേർന്ന ആ ആഘോഷ രാവിൽ ഒരു നാൽപ്പത്തി നാലുകാരി നൃത്തം ചെയ്യുകയാണ്. പ്രായത്തെ വെല്ലുന്ന അവരുടെ നൃത്തം കണ്ടാൽ ആരും ഒന്നമ്പരക്കും.

പറഞ്ഞ് വരുന്നത് മറ്റാരെക്കുറിച്ചുമല്ല, ബോളിവുഡിന്റെ `ബിഗ് ബി` അമിതാഭ് ബച്ചന്റെ പ്രിയമകൾ ശ്വേതയാണ് പ്രായത്തെ വെല്ലുന്ന നൃത്തവുമായി കാഴ്ച്ചക്കാരെ കൈയ്യിലെടുത്തത്. `പല്ലോ ലട്ട്കെ` എന്ന ഗാനത്തിനൊപ്പം ചുവടുവച്ച ശ്വേതയുടെ നൃത്തം ബോളിവുഡ് താരങ്ങളെപ്പോലും അമ്പരപ്പിച്ചു.

ഡിസൈനർ സന്ദീപ് ഘോഷ്‌ലയുടെ ബന്ധു സൗദാമിനി മട്ടുവിന്റെ വിവാഹ റിസപ്ഷനെത്തിയപ്പോഴാണു ശ്വേതയിലെ തകർപ്പൻ ഡാൻസറെ ഏവരും തിരിച്ചറിഞ്ഞത്. ജയ ബച്ചൻ, ഐശ്വര്യ റായ് ഉൾപ്പെടെയുള്ള സെലിബ്രിറ്റിളും ശ്വേതയുടെ നൃത്തത്തിന് സാക്ഷിയാകാനുണ്ടായിരുന്നു.

ചലിച്ചിത്ര താരമല്ലെങ്കിലും എല്ല സെലിബ്രിറ്റികളോടും മികച്ച ബന്ധം സൂക്ഷിക്കുന്നയാളാണു ശ്വേത. അതുകൊണ്ടു തന്നെ ബീ ടൗണിലെ എല്ല ചടങ്ങുകൾക്കും ശ്വേത നിറസാന്നിദ്ധ്യമാണ്. എന്തായാലും ശ്വേതയുടെ തകർപ്പൻ ‍ഡാൻസ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.