Tuesday 26 March 2019 05:07 PM IST : By സ്വന്തം ലേഖകൻ

‘‘ഈ പിറന്നാൾ ചിത്രത്തിന് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല, അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാകില്ലെന്ന്...’’! വികാര തീവ്രം സിദ്ദുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

shafeer-new-1

ചലച്ചിത്ര നിർമാതാവും നടനും പ്രൊഡക്ഷൻ കൺട്രോളറുമൊക്കെയായ ഷഫീർ സേട്ടിന്റെ മരണം മലയാള സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നാൽപ്പത്തിനാലാം വയസ്സിൽ, അകാലത്തിൽ, ഷഫീർ മരണത്തിലേക്കു മറഞ്ഞത് ഷഫീറിനെ സ്നേഹിക്കുന്നവർക്ക് അംഗീകരിക്കുവാനായിട്ടില്ല.

ഇപ്പോഴിതാ സുഹൃത്തിന്റെ വേർപാടിൽ ഹൃദയം നൊന്ത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കൽ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ആരിലും വേദന നിറയ്ക്കുന്നതാണ്.

മാർച്ച് 24ന് വൈകുന്നേരം ഷഫീർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത, മകന്റെ പിറന്നാൾ ആഘോഷത്തിന്റെ കുടുംബ ചിത്രം സഹിതമാണ് സിദ്ദുവിന്റെ പോസ്റ്റ്.

‘‘എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്, ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല, അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാകില്ലെന്ന്... ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്... ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു, കാണാമറയത്തിരിക്കുന്ന ദൈവത്തിന്...’’.– സിദ്ദു കുറിയ്ക്കുന്നു.

ബൈക്ക് സ്റ്റണ്ടർ, ഡിജെ... ടിക് ടോകിലെ മില്യൺ ഹൃദയങ്ങളുടെ ഫുക്രു കൊട്ടരക്കരയിലെ കൃഷ്ണജീവ്! സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ ഇപ്പോൾ നാട്ടിലെ താരം

ബഡ്സ് നിങ്ങളെ ബധിരനാക്കും മുമ്പ്; മനസിലുണ്ടാകണം ഈ മുന്നറിയിപ്പുകൾ

‘‘അച്ഛന്റെയല്ല, എന്റെ പേര് ചേർക്കണമെന്നാണ് അദ്ദേഹം പറയുന്നത്’’! ഭർത്താവിന്റെ ഇലക്ഷൻ ഐഡിയുമായി പത്മപ്രിയയുടെ ട്വീറ്റ്


‘അപ്പച്ചാ...ടാറ്റാ....സീയൂ’; എഡ്ഗർ അതിനു ശേഷം കണ്‍തുറന്നിട്ടില്ല; കരളുരുക്കുന്ന അപകടത്തിന്റെ ബാക്കി ചിത്രം

സിദ്ദു പനക്കലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

മാർച്ച് 24ന് വൈകീട്ട് ഷഫീർ fb യിൽ പോസ്റ്റ് ചെയ്തതാണീ ഫോട്ടോ. തന്റെ മകന്റെ പിറന്നാൾ ആഘോഷം. "Chottu's 5th birthday celebration with my dreams" എന്ന ക്യാപ്ഷനോടെ. ആ കുടുംബത്തിന്റെ ഈ ചിരിയാണ്, സ്വപ്നങ്ങളാണ് രണ്ട് ദിവസത്തിനുള്ളിൽ മാഞ്ഞു പോയത്. വിധി മായ്ച്ചുകളഞ്ഞത്. എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടാറുള്ള ഷഫീറിന്റെ ഈ ചിരി മായുന്നത് സങ്കടകരമാണ്. ആ കുടുംബത്തിന്റെ ചിരി മായുന്നതും. ഈ പിറന്നാൾ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ ആ കുഞ്ഞുമകൻ ഒരിക്കലും കരുതിക്കാണില്ല അടുത്ത പിറന്നാളിന് ഉപ്പ ഉണ്ടാവില്ലെന്ന്. ഇനി ഒരു പിറന്നാളിനും സമ്മാനങ്ങളുമായി ഉപ്പ വരില്ലെന്ന്. ആ കുഞ്ഞു മക്കളോട് ഒരൽപ്പം കരുണ കാണിക്കാമായിരുന്നു കാണാമറയത്തിരിക്കുന്ന ദൈവത്തിന്. സിനിമ ഷഫീറിന് ജീവനും ജീവിതവുമായിരുന്നു.ജോഷി സാറിന്റെ സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു ഷഫീർ. ഷൂട്ടിന് പുറപ്പെടുമ്പോൾ ചിരിയോടെ, സന്തോഷത്തോടെ പുറപ്പെട്ട വീട്ടിലേക്ക് ചേതനയറ്റ ആ ശരീരം തിരിച്ചെത്തുമ്പോൾ അത് താങ്ങാനുള്ള ശക്തി... മനക്കരുത്ത് ഷഫീറിന്റെ കുടുംബത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മരണം എപ്പോഴും നമ്മുടെ തൊട്ട്പിന്നിൽ നടക്കുന്ന സുഹൃത്താണ്. ചിലപ്പോൾ ആ സുഹൃത്ത് മുൻപേ കയറി നടക്കും. ഇത് പക്ഷെ വളരെ മുൻപേ ആയിപ്പോയി, വളരെ വളരെ മുൻപേ. 44 വയസ് മരിക്കാനുള്ള പ്രായമായിരുന്നില്ല.ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചുകൊണ്ടാണ് ഷഫീർ മടങ്ങുന്നത്. കുടുംബത്തെക്കുറിച്ചുള്ള സ്വപ്നം, കുട്ടികളെക്കുറിച്ചുള്ളസ്വപ്നം, സിനിമയെക്കുറിച്ചുള്ള സ്വപ്നം, ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം. എല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള മടക്കം. ആ നല്ല സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ പ്രാർത്ഥിക്കുന്നു.