Friday 07 August 2020 03:02 PM IST : By സ്വന്തം ലേഖകൻ

‘അമ്മ ഈ വീട്ടിലെ റോക്ക്‌സ്റ്റാറാണ്’! ഭർത്താവിന്റെ അമ്മയ്ക്കൊപ്പം നൃത്തം ചെയ്ത് ശിൽപ: വിഡിയോ

silpa

ഭര്‍തൃമാതാവിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ച് ശില്‍പ ഷെട്ടി. ഭര്‍തൃമാതാവായ ഉഷാ റാണി കുന്ദ്രയ്ക്ക് പിറന്നാള്‍ ആശംസ നേർന്നാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇടയ്ക്ക് ശില്‍പ ഷെട്ടിയുടെ മകനും ഇരുവര്‍ക്കുമൊപ്പം ചേരുന്നു.

നിരവധി പേര്‍ ഇരുവര്‍ക്കും അഭിനന്ദനവുമായി രംഗത്തെത്തി. ‘അതിശതപ്പെടുത്തുന്ന അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. അമ്മ ഈ വീട്ടിലെ റോക്ക്‌സ്റ്റാറാണ്. സുഹൃത്തായും നൃത്തത്തിലെ പങ്കാളിയായും അമ്മ എനിക്കൊപ്പം ചേരുന്നതിനാല്‍ ഞാന്‍ ഭാഗ്യവതിയാണ്. ജീവിതത്തിലുടനീളം ഇതുപോലെ സന്തോഷത്തോടെ നൃത്തം ചെയ്യാന്‍ കഴിയട്ടെ. ഞങ്ങളെല്ലാം അമ്മയെ ഒത്തിരി സ്‌നേഹിക്കുന്നു’.– ശില്‍പ വിഡിയോയ്ക്ക് ഒപ്പം കുറിച്ചു.