Tuesday 07 April 2020 02:06 PM IST : By സ്വന്തം ലേഖകൻ

ചെറുപ്രായത്തില്‍ വിവേകത്തോടെ പെരുമാറാന്‍ അറിയുന്ന മകനെയോര്‍ത്ത് അഭിമാനം തോന്നുന്നു! ക്യൂട്ട് വിഡിയോ പങ്കുവച്ച് ശില്‍പ ഷെട്ടി

silpashetty

മകനോടൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. മകന്‍ തനിക്ക് കാലുകള്‍ മസാജ് ചെയ്തു തരുന്നതിന്റെയും തങ്ങള്‍ സംസാരിക്കുന്നതിന്റെയും വിഡിയോയാണ് താരം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിഡിയോ ഇതിനോടകം വൈറല്‍ ആണ്. വിഡിയോയ്‌ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. അമ്മ ഇത് ഷൂട്ട് ചെയ്യുന്ന കാര്യം അറിയില്ലായിരുന്നു.


ജീവിതത്തിലെ വിലമതിക്കാനാവാത്ത നിമിഷമാണ് അമ്മ പകര്‍ത്തിയത്. കുട്ടികളോടൊത്ത് ഇത്തരത്തില്‍ സംസാരിക്കുന്നതും എത്ര അനുഗ്രഹമുള്ള കാര്യമാണെന്ന് ഈ വിഡിയോ എനിക്ക് മനസിലാക്കിത്തരുന്നു. ചെറുപ്രായത്തില്‍ വിവേകത്തോടെ പെരുമാറാന്‍ അറിയുന്ന മകനെയോര്‍ത്ത് അഭിമാനം തോന്നുന്നു. ഈ കഠിനമായ കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു. പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരാന്‍ കഴിയട്ടെയെന്നും ശില്‍പ കുറിച്ചു.