Wednesday 22 July 2020 08:53 AM IST : By സ്വന്തം ലേഖകൻ

സിമ്പുവും തൃഷയും വിവാഹിതരാകുന്നു ? ജെസിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്ന് ആരാധകർ

simpu-

മെഗാഹിറ്റ് ചിത്രം വിണ്ണൈ താണ്ടി വരുവായയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡി സിമ്പുവും തൃഷയും വിവാഹിതരാകുന്നതായി റിപ്പോർട്ട്.

തമിഴ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വിടുന്നത്. വാർത്ത ആരാധകരെയും ആവേശത്തിലാഴ്ത്തിയിരിക്കുന്നു. വിണ്ണൈ താണ്ടി വരുവായയിലെ ജെസിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററിൽ നിറയുന്ന കമന്റുകളിൽ കൂടുതലും. എന്നാൽ ഇതുവരെ ഇരുവരും റിപ്പോർട്ടുകളോടു പ്രതികരിച്ചിട്ടില്ല.

ലോക്ഡൗണ്‍ കാലത്ത് ഗൗതം മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തിയത് പ്രതീക്ഷകളെ വർധിപ്പിക്കുന്നു.