Saturday 15 January 2022 02:26 PM IST : By സ്വന്തം ലേഖകൻ

പൊങ്കൽ ആഘോഷമാക്കി താരകുടുംബം: ചിത്രങ്ങൾ പങ്കുവച്ച് സ്നേഹ

sneha

പൊങ്കൽ ആഘോഷമാക്കി ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളായ സ്നേഹയും പ്രസന്നയും. കുടുംബസമേതം പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സ്നേഹ ആരാധകർക്കായി പങ്കുവച്ചു. മക്കളായ വിഹാനെയും ആദ്യന്തയേയും താരദമ്പതികൾക്കൊപ്പം ചിത്രങ്ങളിൽ കാണാം.

തമിഴ്നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണമെന്ന പോലെയാണ് തമിഴർക്ക് പൊങ്കൽ. സൂര്യ, കാർത്തി, ശിവകാർത്തികേയൻ തുടങ്ങിയ താരങ്ങളും കഴിഞ്ഞ ദിവസം പൊങ്കൽ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.