Wednesday 11 December 2019 01:00 PM IST : By സ്വന്തം ലേഖകൻ

കള്ളക്കൺ നോട്ടമെറിഞ്ഞ് മണ്ഡോദരി, പ്രണയത്താൽ ചേർത്തുപിടിച്ച് ലോലിതൻ! ഹൃദ്യം ഈ വിവാഹ നിമിഷം

lolithan ചിത്രങ്ങള്‍ക്ക് കടപ്പാട്; മനു മുളന്തുരുത്തി

സ്ക്രീനിലെ ഭാഗ്യതാരങ്ങൾ ജീവിതത്തിലും ഒരുമിക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പ്രിയപ്പെട്ടവരുടേയും ഉറ്റവരുടേയും ആശീർവാദങ്ങൾക്കു നടുവിൽ നിന്ന് സ്നേഹും ശ്രീകുമാറും ഒരുമിച്ചപ്പോൾ പിറന്നത് ഒരുപിടി പ്രണയ സുന്ദര നിമിഷങ്ങള്‍. മിനിസ്ക്രീനിലെ ലോലിതനു നേർക്ക് കള്ളക്കൺനോട്ടമെറിഞ്ഞ് മണ്ഡോദരി എത്തിയത് വിവാഹ വേളയിലെ പ്രണയ സുന്ദര നിമിഷമായി. വനിത ഓൺലൈനിനു ലഭിച്ച വിവാഹ ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങൾ ചുവടെ കാണാം.

ss2
ss5

മഴവിൽ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെയാണ് സ്നേഹ ജനപ്രീതി നേടിയത്. ഇതേ സീരിയലിൽ ലോലിതൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രീകുമാറും കയ്യടി നേടിയിരുന്നു. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷവും ശ്രീകുമാറിന് അഭിനന്ദനങ്ങൾ നേടികൊടുത്തു

ss4
ss1

കഥകളിയും ഓട്ടൻതുള്ളലും അഭ്യസിച്ചിട്ടുള്ള സ്നേഹ അമേച്വർ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്. മറിമായത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മറിമായത്തിലൂടെ നിരവധി അംഗീകാരങ്ങൾ ശ്രീകുമാറിനെ തേടിവന്നിട്ടുണ്ട്. 25 ഓളം സിനിമകളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രത്തിൽ ശക്തമായ വില്ലൻ വേഷം അവതരിപ്പിച്ചു കയ്യടിനേടി. നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു ശ്രീകുമാർ.


കൂടുതൽ ചിത്രങ്ങൾ

1.

ss25

2.

ss20

3.

ss21

4.

ss24

5.

ss26

6.

ss23

7.

ss27