തെലുങ്ക് യുവനായകൻ നാഗചൈതന്യയുമായുള്ള വിവാഹത്തിനു മുന്നോടിയായുള്ള ഹൽദി ആഘോഷ ചിത്രങ്ങൾ പങ്കിട്ട് നടി ശോഭിത ധൂലിപാല. തെന്നിന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങാണ് നാഗചൈതന്യ–ശോഭിതവിവാഹം. അന്നപൂർണ സ്റ്റുഡിയോയില്‍ വച്ചാണ് ചടങ്ങുകൾ.
തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക. കുടുംബത്തിനൊപ്പമായിരുന്നു വിവാഹത്തിനു മുന്നോടിയായുളള ചടങ്ങുകൾ. വധുവിന് അനുഗ്രങ്ങൾ നേർന്നുള്ള മംഗളസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങള്‍ ഹൽദി ആഘോഷ ചിത്രങ്ങൾക്കൊപ്പം കാണാം.