Friday 13 May 2022 03:20 PM IST : By സ്വന്തം ലേഖകൻ

സൽമാൻ ഖാന്റെ സഹോദരന്‍ സൊഹൈൽ ഖാനും വിവാഹമോചിതനാകുന്നു: ഹർജി മുംബൈ കുടുംബകോടതിയിൽ

sohail

സൽമാൻ ഖാന്റെ സഹോദരനും നടനും നിർമാതാവും സംവിധായകനുമായ സൊഹൈൽ ഖാൻ വിവാഹമോചിതനാകുന്നു. 24 വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് സൊഹൈലും സീമ ഖാനും വേർപിരിയാൻ തീരുമാനിച്ചത്. വിവാഹമോചനഹർജി ഫയൽ ചെയ്യാനായി ഇരുവരും മുംബൈ കുടുംബകോടതിയിൽ എത്തിയിരുന്നു.

1998ലാണ് സൊഹൈലും സീമയും വിവാഹിതരാകുന്നത്. 2017 മുതൽ ഇവർ പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നു. നിർവാൻ, യോഹൻ എന്നിവരാണ് മക്കൾ.