Thursday 27 December 2018 02:23 PM IST : By സ്വന്തം ലേഖകൻ

പ്രണയവും പ്രതികാരവും നിറച്ച് ഡിക്യൂവിന്റെ സോലോ; പുതിയ ടീസർ വിഡിയോ കാണാം

dq_solo

പ്രണയവും വീര്യവും നിറച്ച് ഡിക്യൂ വിന്റെ സോലോ ടീസർ എത്തി. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സോലോ- വേള്‍ഡ് ഓഫ് രുദ്രയുടെ മലയാളവും തമിഴും ടീസര്‍ ആണ് ഡിക്യൂ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ലെഫ്‌നെന്റ് രുദ്ര രാമചന്ദ്രന്റെയും അക്ഷരയുടെയും ജീവിതത്തിലൂടെയുള്ള യാത്രയാണ് സോലോ. അക്ഷരയായി എത്തുന്ന നേഹാ ശർമ്മയും ഡിക്യുവും തമ്മിലുള്ള അസാധ്യ കെമിസ്ട്രിയും ടീസറിൽ കാണാം.

പ്രണയവും വീര്യവും ആകാംഷാ ഭരിതമായ രംഗങ്ങളും കൊണ്ട് സോലോ ഞെട്ടിക്കുമെന്ന് ടീസർ പറയുന്നു. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് എബ്രഹാം മാത്യുയാണ്. ദുൽഖർ സൽമാനെ നായകനാക്കി മലയാളികൂടിയായ ബിജോയ് നമ്പ്യാർ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാളചിത്രം ആണ് സോലോ.

പ്രണയം പ്രമേയമാകുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. ഇതുവരെ മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായൊരു അവതരണശൈലിയായിരിക്കും ഈ സിനിമയുടേതെന്ന് ബിജോയ് പറഞ്ഞിരുന്നു. പുതിയ ടീസറുകൾ അതിന് അടിവര ഇടുന്നതാണ്.