Friday 07 August 2020 12:13 PM IST : By സ്വന്തം ലേഖകൻ

‘ഇവർ എന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും’! സുശാന്തിന്റെ മരണം: പ്രതികരണവുമായി സൂരജ് പഞ്ചോളി

sooraj

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി യുവനടൻ സൂരജ് പഞ്ചോളി. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

‘‘ഞാൻ ഇപ്പോൾ വളരെ പോസിറ്റാവായി ഇരിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ട് ഞാനിത് എന്റെ കുടുംബവുമായി ചർച്ച ചെയ്യുന്നില്ല. അവർ ഇപ്പോൾ തന്നെ എന്നെ ഓർത്ത് തകർന്നിരിക്കുകയാണ്. എന്നെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്ത. ഞാൻ എന്നെ തന്നെ ദ്രോഹിക്കുമോ എന്നാണ് എന്റെ അമ്മ കരുതുന്നത്. അമ്മ എന്നോട് ഇതിനെക്കുറിച്ച് രണ്ട് തവണ സംസാരിക്കുകയും ചെയ്തു. നിന്റെ മനസ്സിലുള്ളത് എന്താണെങ്കലും ഞങ്ങളോട് തുറന്നു പറയൂ, ഇങ്ങനെ മിണ്ടാതെ ഇരിക്കരുതെന്നാണ് അമ്മ പറയുന്നത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ പൊതുവേ ഞാൻ അധികം സംസാരിക്കാറില്ല.എന്നെക്കുറിച്ച് മോശമായി പലരും സംസാരിക്കുന്നു. അതിൽ എന്തെങ്കിലും അർഥമുണ്ടോ? അവർ അൽപ്പമങ്കിലും വിവേകവും മനുഷ്യത്വവും കാണിക്കണം. കാരണം അവര്‍ എന്റെ ജീവിതം നശിപ്പിക്കുകയാണ്. സുശാന്ത് ആത്മഹത്യ ചെയ്തതാണോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ, ഈ ആളുകൾ എന്നെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കും’’.– സൂരജ് വ്യക്തമാക്കുന്നു.