ഹാസ്യനടനായി വന്ന് പിന്നീടു നായകനിരയിലേക്കുയർന്ന് ഇപ്പോൾ തമിഴ് സിനിമയിലെ മിന്നും താരമാണ് സൂരി എന്ന സൂരി മുത്തുച്ചാമി. 2009ല്‍ വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലെ പൊറോട്ട സൂരി എന്ന കഥാപാത്രമാണ് നടന്റെ കരിയറില്‍ വഴിത്തിരിവായത്. പിന്നീട് നിരവധി കോമഡി റോളുകളിലൂടെ ആരാധകപ്രശംസ നേടിയ സൂരി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വെട്രിമാരന്‍ ചിത്രമായ വിടുതലൈയിലൂടെ നായകനായി. ഈ വര്‍ഷം വിടുതലൈ രണ്ടാംഭാഗം റിലീസിനെത്തും.
ഇപ്പോഴിതാ, സൂരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ചില പുതിയ ചിത്രങ്ങളാണ് വൈറൽ. ‘നന്ദി ലാസ് വേഗാസ്’എന്ന കുറിപ്പോടെയാണ് അമേരിക്കൻ യാത്രയ്ക്കിടെ പകർത്തിയ ഫോട്ടോസ് സൂരി പങ്കുവച്ചിരിക്കുന്നത്.
പഴയ ലുക്കില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് സൂരി പുതിയ ഫോട്ടോയിൽ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.