Monday 22 July 2024 12:10 PM IST : By സ്വന്തം ലേഖകൻ

‘പ്രിയപ്പെട്ട എന്റെ ഭര്‍ത്താവിനൊപ്പം’: മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യ

soundarya

ഭര്‍ത്താവിനൊപ്പമുളള തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഇളയ മകള്‍ സൗന്ദര്യ. ‘പ്രിയപ്പെട്ട എന്റെ ഭര്‍ത്താവിനൊപ്പം. ഈ മാസം ഞങ്ങള്‍ ആഘോഷിച്ച രണ്ട് വ്യത്യസ്തവും സവിശേഷവുമായ ചടങ്ങുകളില്‍ നിന്ന്’ എന്നാണ് ഫോട്ടോസിനൊപ്പം താരപുത്രി കുറിച്ചിരിക്കുന്നത്.

2019 ല്‍ ആയിരുന്നു വിശാഖന്‍ വനഗമുടിയുമായുള്ള സൗന്ദര്യയുടെ വിവാഹം. 2022 ഇരുവര്‍ക്കും വീര്‍ എന്ന മകന്‍ പിറന്നു.

രജിനികാന്തിന്റെ മകള്‍ എന്നതിനപ്പുറം ഗ്രാഫിക് ഡിസൈനറും പ്രൊഡ്യൂസറും സംവിധായികയുമൊക്കെയാണ് സൗന്ദര്യ. കൊച്ചടയാന്‍, വേലയില്ലാ പട്ടധാരി 2 എന്നിവയാണ് സൗന്ദര്യ സംവിധാനം ചെയ്ത സിനിമകള്‍.

2010ല്‍ വ്യവസായി അശ്വിനുമായി വിവാഹിതയായ സൗന്ദര്യ പിന്നീട് വിവാഹ മോചനം നേടി. ആ ബന്ധത്തിൽ വേദ് എന്ന മകനുണ്ട്.