Wednesday 19 January 2022 09:04 AM IST : By സ്വന്തം ലേഖകൻ

എന്നെന്നും അച്ഛന്റെ നെഞ്ചോട് ചേർന്ന്...: വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ സൗന്ദര്യ പങ്കുവച്ചത്

soundarya

താരദമ്പതികളായ ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹ മോചനമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ചൂടേറിയ ചർച്ച. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പരസ്പര സമ്മതത്തോടെ പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ, വിവാഹ മോചന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയുടെ പ്രതികരണവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുകയാണ് സൗന്ദര്യ. അച്ഛന്‍ രജനീകാന്തിനൊപ്പമുള്ള തന്റേയും സഹോദരി ഐശ്വര്യയുടേയും കുട്ടിക്കാല ചിത്രമാണ് സൗന്ദര്യ പങ്കുവച്ചിരിക്കുന്നത്. മക്കളെ ചേര്‍ത്തു പിടിച്ചിരിക്കുന്ന രജനിയാണ് ഫോട്ടോയിൽ. ചിത്രത്തിന് അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ലെങ്കിലും, ജീവിതത്തിലെ ഒരു നിർണായക ഘട്ടത്തില്‍ ഐശ്വര്യയ്ക്ക് അച്ഛനില്‍ നിന്നും സഹോദരിയില്‍ നിന്നും ലഭിക്കുന്ന പിന്തുണയെ സൂചിപ്പിക്കുന്നതാണ് ഈ ചിത്രമെന്ന് ആരാധകര്‍ വിലയിരുത്തുന്നു.