Wednesday 05 August 2020 04:03 PM IST : By സ്വന്തം ലേഖകൻ

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്; രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

spb7755788

പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെയ്സ്ബുക്കിലെ വിഡിയോ സന്ദേശത്തിലൂടെ എസ്പിബി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തിയത്. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്.

‘‘കഴിഞ്ഞ രണ്ടോ മൂന്നോ ദിവസമായി എനിക്ക് ജലദോഷം, പനി തുടങ്ങിയ ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നു. ഞാൻ ആശുപത്രിയിൽ പോയി പരിശോധന നടത്തി. കോവിഡ് പോസിറ്റീവ് ആണെന്ന് ഡോക്ടർമാർ അറിയിച്ചു. വീട്ടിൽ സ്വയം ക്വാറന്റീനിൽ താമസിക്കാനും മരുന്ന് കഴിക്കാനും അവർ ആവശ്യപ്പെട്ടു. പക്ഷേ, ഞാൻ ആശുപത്രിയിൽ അഡ്മിറ്റായി. എന്നെക്കുറിച്ച് ആരും വിഷമിക്കേണ്ടതില്ല. പനിയും ജലദോഷവും ഒഴികെ, ഞാൻ തികച്ചും ആരോഗ്യവാനാണ്.’’ – എസ്പിബി പറഞ്ഞു.

Tags:
  • Movies